തിരുവനന്തപുരം: കേരള എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്ക് ജൂൺ 26ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. അന്നേ ദിവസം ജെ.ഇ.ഇ നടത്താൻ നിശ്ചയിച്ചിരിക്കുന്നതിനാൽ എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 3ലേക്ക് മാറ്റി. ഫോൺ: 04712525300.
പി.ജി മെഡിക്കൽ:മോപ്അപ് അലോട്ട്മെന്റ് പുനഃക്രമീകരിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ മോപ് അപ് അലോട്ട്മെന്റ് പുനഃക്രമീകരിച്ചു. പുതിയ ഭേദഗതിപ്രകാരം ഏപ്രിൽ 18 മുതൽ 19 ന് വൈകിട്ട് 4 മണിവരെ സീറ്റുകൾ സറണ്ടർ ചെയ്യാനും 20 മുതൽ 21ന് വൈകിട്ട് 4 മണിവരെ പുതുതായി ഓപ്ഷനിൽ രജിസ്റ്റർ ചെയ്യാനുമുള്ള അവസരമുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 04712525300
ഉപന്യാസ മത്സരം 23ന്
തിരുവനന്തപുരം: ഡോ. അംബേദ്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളിൽ 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് നൽകുന്ന ഡോ. അംബേദ്കർ നാഷണൽ മെരിറ്റ് സ്കോളർഷിപ്പ് പദ്ധതിക്കുള്ള അർഹതാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 23ന് രാവിലെ 10.30 മുതൽ 12.30 വരെ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പരീക്ഷയ്ക്ക് യോഗ്യരായ കുട്ടികളുടെ പട്ടികയും മറ്റു വിവരങ്ങളും www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ 20ന് പകൽ രണ്ടിനകം 10-ാം ക്ലാസിൽ പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |