SignIn
Kerala Kaumudi Online
Thursday, 19 September 2024 8.05 PM IST

ഇന്ന് സർവ്വകക്ഷിയോഗം, ബി.ജെ.പി പങ്കെടുക്കും

Increase Font Size Decrease Font Size Print Page
palakadu

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ

സർക്കാർ ഇന്നു നടത്തുന്ന സർവ്വകക്ഷി യോഗത്തിൽ ഉറ്റുനോക്കുകയാണ് സമാധാനപ്രിയരായ ജനങ്ങൾ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസും പങ്കെടുക്കും. പോപ്പുലർ ഫ്രണ്ട് നേതാക്കൾ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ആദ്യകൊലപാതകത്തിന് ശേഷം തിരിച്ചടിയുണ്ടാകുമെന്ന് ഇന്റലിജന്റ്സ് വിവരം ലഭിച്ചിട്ടും പൊലീസ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന വിമർശനം ഉന്നയിക്കുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. മതഭീകര സംഘടനയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞിരുന്നെങ്കിലും ഇന്നലെ വൈകീട്ടോടെ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുക. വേണ്ടിവന്നാൽ അക്രമികളെ അടിച്ചമർത്താൻ പൊലീസിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKADU MURDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.