ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ 12-ാം ഡിവിഷൻ (മണക്കാട്), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് (പെരുന്തുരത്ത്) എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. ഏപ്രിൽ 20ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28നാണ് സൂക്ഷ്മ പരിശോധന. 30 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. മേയ് 18ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. മണക്കാട് ഡിവിഷനിൽ 15 ബൂത്തുകളും മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ രണ്ട് പോളിംഗ് ബൂത്തുകളുമാണ് ക്രമീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |