SignIn
Kerala Kaumudi Online
Saturday, 27 April 2024 9.58 AM IST

ചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു ഷാംഗ്ഹായിൽ 3 മരണം

fcvgfgf

ബീജിംഗ് : ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്നതിനിടെ പ്രധാന നഗരമായ ഷാംഗ്ഹായിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ഞായറാഴ്ച മൂന്ന് പേർ രോഗബാധിതരായി മരണമടഞ്ഞുവെന്ന് ഷാങ്ഹായ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.മാർച്ചിൽ ചൈനയുടെ വടക്ക് കിഴക്കൻ മേഖലയായ ജിലിനിലായിരുന്നു ഇതിന് മുൻപ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നഗരത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ശേഷവും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഷാങ്ഹായിലെ പ്രായമായവരെ പരിചരിക്കുന്ന രണ്ട് കേന്ദ്രങ്ങളിൽ ഒമിക്രോൺ വ്യാപനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം കൊവിഡ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഷാംഗ്ഹായിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാങ്ഹായിലെ 25 മില്യൺ ആളുകളെ തുടർച്ചയായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും രോഗികളുടെ എണ്ണം കുറയാത്തത് ആശങ്ക പരത്തുന്നുണ്ട്. ഞായറാഴ്ച ഇവിടെ മാത്രം 22,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചൈനയുടെ പ്രധാന വ്യവസായ നഗരങ്ങളിൽ ഒന്നായ ഷാംഗ്ഹായിൽ വീണ്ടും രോഗം പടർന്നു പിടിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.