ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ഷൊർണൂരിൽ ആരംഭിച്ചു. നാട്ടിൻപുറത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിൽ അരങ്ങേറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നന്ദന രാജനാണ് നായിക. ആന്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ലൈല എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട താരമാണ് നന്ദന രാജൻ. നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത് രവി, വരുൺധാര, പ്രശാന്ത് മുരളി, അനൂപ് കൃഷ്ണൻ, വിനോദ് തോമസ്, റോഷ്ന ആൻ റോയ് ,മാസ്റ്റർ വസിഷ്ട് എന്നിവരാണ് മറ്റു താരങ്ങൾ.ഫെബിൻ സിദ്ധാർത്ഥ് രചന നിർവഹിക്കുന്നു. ശിഹാബ് ഒാങ്ങല്ലൂർ ഛായാഗ്രഹണവും വിഷ്ണു ശിവശങ്കർ സംഗീത സംവിധാനവും ഒരുക്കുന്നു. റോബിൻ വിൽസിന്റെ ബാനറിൽ റെയ്സൺ കല്ലട ആണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |