തെന്നിന്ത്യൻ നടി സുനൈന മലയാളത്തിലേക്ക്. ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന റെജിന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. കുമാർ വെഴ്സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന സുനൈന കാതലിൽ വിഴുന്തേൻ എന്ന സിനിമയിൽ നകുലിന്റെ നായികയായാണ് തമിഴിൽ എത്തുന്നത്. വിശാൽ ചിത്രം സമർ ആണ് സുനൈനയുടെ ശ്രദ്ധേയ സിനിമ. റിലീസിനു ഒരുങ്ങുന്ന വിശാൽ ചിത്രം ലാത്തിയിലും സുനൈനയാണ് നായിക. അതേസമയം പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ ചിത്രങ്ങൾക്കുശേഷം ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന. യെല്ലോ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വ്യവസായി സതീഷ് നായർ സംഗീത സംവിധായകനായും നിർമ്മാതാവും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ ഒരുക്കുന്നു. നടി രമ്യ നമ്പീശൻ പാടിയ ഗാനം കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തു. വന്ദന ശ്രീനിവാസൻ, കല്പന, ചിൻമയി എന്നിവർ ഇതര ഭാഷകൾക്കുവേണ്ടി ഗാനം ആലപിച്ചു. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട റെജിനയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |