SignIn
Kerala Kaumudi Online
Saturday, 27 April 2024 3.07 AM IST

പൊട്ടൽ നമ്പർ 69! ഇനി കുടിവെള്ളമില്ലാ ദിനങ്ങൾ

water

ആലപ്പുഴ: പതിവ് പോലെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ പൊട്ടലുണ്ടായതോടെ നാളെ മുതൽ നഗരവും സമീപത്തെ എട്ടു പഞ്ചായത്തുകളും കുടിവെള്ളമില്ലാ ദിനങ്ങളിലേക്ക് വീണ്ടും പ്രവേശിക്കും. ഇന്നലെ തകഴി ലെവൽക്രോസിന് സമീപം കന്നാമുക്കിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി നാളെ മുതൽ 23 വരെ പമ്പിംഗ് തടസപ്പെടും. ഇത് 69ാം തവണയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത്. ഏതാനും ദിവസം മുമ്പ് തകഴി ഭാഗത്ത് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർകണക്ഷൻ പ്രവൃത്തികൾക്ക് വേണ്ടി നിർത്തിവെച്ച പമ്പിംഗ് രണ്ട് ദിവസം മുമ്പാണ് പൂർണതോതിൽ പുനരാരംഭിച്ചത്. തകഴിയിൽ 1400 മീറ്റർ ഭാഗത്ത് ഗുണനിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതാണ് തുടർച്ചയായ പൊട്ടലിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലെ കന്നാമുക്ക് ജംഗ്ഷനിൽ മാത്രം ആറിലധികം തവണയാണ് പൈപ്പ് പൊട്ടിയത്.

മലിനജലം കയറാൻ സാദ്ധ്യത

കരുമാടി പ്ലാന്റിൽ നിന്നുള്ള പമ്പിംഗ് നിർത്തുന്നതോടെ നഗരത്തിലെ ചില പൈപ്പ് ലൈനുകളിൽ മലിനജലം കയറുന്നത് പതിവ് സംഭവമാണ്. ചാരായ ഷാപ്പ് ഇടവഴിയിലും, റബർ ഫാക്ടറി ജംഗ്ഷന് സമീപവുമാണ് സ്ഥിരമായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. വലിയ ഫോഴ്സിൽ നടക്കുന്ന പമ്പിംഗ് നിർത്തുമ്പോൾ, പൈപ്പ് ലൈനിലെ ലീക്കേജ് വഴി മലിനജലം ലൈനിലേക്ക് പ്രവേശിക്കുന്നതായാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിലയിരുത്തൽ. പഴയ ലൈനിൽ പല സ്ഥലത്തും പൊട്ടലുകളുണ്ട്. ഈ ലീക്കേജ് വഴി ഓടകളിൽ നിന്നുൾപ്പടെ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. പല ലൈനുകളും പുതുക്കിയ വൈറ്റ് ടോപ്പിങ്ങ് റോഡുകൾക്ക് അടിയിലായതോടെ അറ്റകുറ്റപ്പണിയും സാദ്ധ്യമല്ല. ചില ഭാഗത്ത് മോട്ടാർ വെച്ച് വെള്ളം വലിക്കുമ്പോഴാണ് പെട്രോളിനും, മണ്ണണ്ണയ്ക്കും സമാനമായ ഗന്ധത്തിൽ വെള്ളമെത്തുന്നത്. ഇത് സംബന്ധിച്ച പരിശോധന നടത്തുമെന്ന് അധികൃതർ സ്ഥിരമായി പറയുന്നുണ്ടെങ്കിലും, ഇനിയും ആരംഭിച്ചിട്ടില്ല.

മുൻകരുതൽ വേണം

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിനിലെ ലീക്ക് പരിഹരിക്കുന്നതിനാൽ 21, 22, 23 തിയതികളിൽ കരുമാടി ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് തടസ്സപ്പെടും. അമ്പലപ്പുഴ താലൂക്കിൽ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

ലീക്ക് പരിഹരിക്കാൻ മുന്ന് ദിവസം വേണ്ടി വരും. ഇന്ന് തന്നെ ആവശ്യത്തിന് ജലം ശേഖരിച്ച് ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം

- പ്രോജക്ട് മാനേജർ, വാട്ടർ അതോറിട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.