തിരുവനന്തപുരം: ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും 24ന് പ്രത്യേക ഗ്രാമസഭകൾ ചേരുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഗ്രാമസഭയിൽ വാർഷിക പദ്ധതി മാർഗരേഖ അവതരിപ്പിച്ച് ചർച്ച ചെയ്യും. ഇതിനായി കിലയുടെ റിസോഴ്സ് പേഴ്സൺമാരുടെ സഹായം തേടാം. കേന്ദ്രമന്ത്രാലയവും സംസ്ഥാനവും ഊന്നൽ നൽകുന്ന പത്തോളം വിഷയാധിഷ്ഠിത ലക്ഷ്യങ്ങളിൽ ഓരോ പഞ്ചായത്തും മുൻഗണന പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിക്കണം. ഇതിൽ ആദ്യത്തേത് കേന്ദ്ര മന്ത്രാലയത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കണം. ഗ്രാമസഭകളുടെ വിവരങ്ങൾ വൈബ്രന്റ് ഗ്രാമസഭ പോർട്ടലിൽ അന്ന് തന്നെ അപ്ലോഡ് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |