SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 PM IST

കെ. എസ്. ആർ.ടി.സിയെ സ്മാർട്ടാക്കാൻ വരുന്നൂ സീസൺ ടിക്കറ്റും

ksrtc

ആലപ്പുഴ: യാത്രാ നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ സ്ഥിരം യാത്രക്കാർക്ക് ആശ്വാസവുമായി കെ. എസ്. ആർ.ടി.സിയുടെ സീസൺ ടിക്കറ്റ്. ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ എല്ലാ സർവീസുകളിലും നടപ്പിലാക്കുന്ന സീസൺ ടിക്കറ്റെടുക്കുന്നവർക്ക് 30 ശതമാനംവരെ നിരക്കിളവ് ലഭിക്കുമെന്നാണ് പ്രഖ്യാപനം.

ആഴ്ചയിൽ കുറച്ച് മാത്രം യാത്ര ചെയ്യുന്നവ‌ർക്ക് മാസത്തിൽ എത്ര ട്രിപ്പെന്ന് കണക്കാക്കിയും സീസൺ ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ട്.

കണി കാണാൻ കിട്ടാതെ സ്മാർട്ട് കാർഡ്

യാത്രയ്ക്കൊപ്പം യാത്രക്കാരെയും സ്മാർട്ടാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് കാർഡിനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നതിനിടെയാണ് സീസൺ ടിക്കറ്റെന്ന പുത്തൻ ആശയമെന്ന ആക്ഷേപവുമുയരുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ ഒന്നിന് തിരുവന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലും തുടർ മാസങ്ങളിൽ മറ്റ് ജില്ലകളിലേക്കും സ്മാർട്ട് കാർഡുകൾ വ്യാപിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം. കാർഡിന് വേണ്ടി യാത്രക്കാരിൽ നിന്ന് പണം ഈടാക്കില്ലെന്നും ഒരു വശത്ത് പരസ്യം പതിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുമെന്നുമെല്ലാം പ്രഖ്യാപനത്തിലുണ്ടായിരുന്നു. യാത്രക്കാർക്ക് ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡ് 5000, 3000, 1500, 1000 എന്നിങ്ങനെ നാല് നിരക്കുകളിലാണ് ഇറങ്ങിയത്. എന്നാൽ ആലപ്പുഴയടക്കം മറ്റ് ജില്ലകളിലേക്ക് കാർഡ് ഇനിയും എത്തിയിട്ടില്ല.

......................................

ഇടയ്ക്കിടെ വരുന്ന ടിക്കറ്റ് വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ സീസൺ ടിക്കറ്റ് വരുന്നത് ആശ്വാസകരമാണ്. 30 ശതമാനം നിരക്കിളവ് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്.

പ്രശാന്ത് പുരുഷോത്തമൻ, കെ.എസ്.ആർ.ടി.സി ഫാൻസ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.