SignIn
Kerala Kaumudi Online
Thursday, 26 September 2024 10.00 AM IST

കഞ്ചാവ് വില്പനയ്ക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page
sabin

തിരുവനന്തപുരം : അരക്കിലോ കഞ്ചാവ് സ്കൂട്ടറിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി.കമലേശ്വരം ബി എൻ.ആർ.എ 71ൽ സബിൻനെയാണ് (25) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ ദിവസം പൂന്തുറ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ കൈകാണിച്ചിട്ട് സ്‌കൂട്ടർ വെട്ടിച്ചെടുത്ത് നിർത്താതെപോയ ഇയാളെ പിൻതുടർന്ന് തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും,കഞ്ചാവ് അളവ് തൂക്കാനുപയോഗിക്കുന്ന യന്ത്രവും കഞ്ചാവ് പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന പോളീത്തിൻ കവറുകളുമാണ് പിടികൂടിയത്.നഗരത്തിൽ വ്യാപകമായി രീതിയിൽ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നയാളാണിയാളെന്ന് പൊലീസ് പറഞ്ഞു.ശംഖുമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശാനുസരണം പൂന്തുറ എസ്.എച്ച്.ഒ സജികുമാർ ബി.എസ്,എസ്.ഐമാരായ ജയപ്രകാശ്,വിമൽ കുമാർ,എസ്.സി.പി.ഒമാരായ ബിജു, വിനുകുട്ടൻ,സി.പി.ഒ ശ്യാം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.