തിരുവനന്തപുരം: ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലേക്കുള്ള പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനുള്ള ഇ-ഡാക്കിൽ സംവിധാനം ഫലപ്രദമായി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇ-ഡാക്കിൽ ഓൺലൈൻ ഫയലിംഗിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കോമൺ സർവീസ് സെന്ററുമായി ഇതിനെ ബന്ധിപ്പിക്കണം. ഇ-ഡാക്കിൽ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോക്താക്കൾക്ക് പരാതികൾ e-daakhil.nic.inലൂടെ ഓൺലൈനായിത്തന്നെ ഫയൽ ചെയ്യാനും തീർപ്പാക്കലിന്റെ ഓരോ ഘട്ടത്തിലെയും വിവരങ്ങൾ അറിയാനുമാകും. അതിവേഗത്തിൽ പരിഹാരവും സാദ്ധ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |