അമ്പലപ്പുഴ: പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും അനുമോദനം.പുന്നപ്ര തെക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമാണ് അനുമോദനം നൽകിയത്.എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനും, ആയുർവ്വേദ ആശുപത്രിക്കുമായി വാങ്ങിയ സ്ഥലത്തിൻ്റെ രേഖകൾ എം. എൽ. എ യിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി ഏറ്റുവാങ്ങി.ഹരിത കർമ്മ സേനക്കായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫും എച്ച് .സലാം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, അംഗങ്ങളായ എം.ഷീജ, സതി രമേശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |