വാഷിംഗ്ടൺ : യുദ്ധ സാമഗ്രികൾ നൽകി റഷ്യയെ പിന്തുണച്ചാൽ ചൈനയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ് വെൻഡി ഷേർമാൻ. പ്രതിരോധ ആയുധങ്ങൾക്ക് വേണ്ടി റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാറാണെന്നും ഷേർമാൻ കൂട്ടിച്ചേർത്തു.
അധിനിവേശത്തിൽ റഷ്യൻ പ്രചാരണങ്ങളെ സഹായിക്കുന്ന തരത്തിലായിരുന്നു ചൈനയുടെ പ്രവർത്തനമെന്നും റഷ്യയ്ക്ക് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയ യു.എസിന്റെ നടപടി ചൈന ഉദാഹരണമാക്കണമെന്നും ഷേർമാൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |