തിരുവനന്തപുരം: ആകാശവാണി മഞ്ചേരി, കോഴിക്കോട് നിലയങ്ങളുടെയും പ്രസാർഭാരതി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടറായിരുന്ന എസ്. രാധാകൃഷ്ണനെ ടാഗോർ സാംസ്കാരിക സമുച്ചയങ്ങളുടെ രൂപീകരണത്തിന് വേണ്ടിയുള്ള ഉന്നതാധികാര സമിതിയിൽ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. കേന്ദ്രസർക്കാരിന്റെ സാംസ്കാരിക വകുപ്പ് രൂപം നൽകിയ 12 പേരടങ്ങുന്ന വിദഗ്ദ്ധസമിതിയിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള അംഗമാണ് രാധാകൃഷ്ണൻ. സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം മലയാള അമച്വർ നാടക വേദിയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. സംഗീത നാടക അക്കാഡമി അവാർഡ്, ചലച്ചിത്ര അക്കാഡമി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |