ചേർത്തല: രാത്രി തട്ടുകടയിൽ കയറി അതിക്രമം കാട്ടിയവരെ മാരാരിക്കുളം പൊലീസ് പിടികൂടി. ചേർത്തല 11-ാം മൈൽ കവലയ്ക്ക് കിഴക്ക് പ്രവർത്തിക്കുന്ന അച്ചായൻസ് തട്ടുകടയിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻവെളിയിൽ അശ്വിൻ(26), മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വിരുപ്പുകണ്ടത്തിൽ അനുരാജ് (28)എന്നിവരെയാണ് മാരാരിക്കുളം സി.ഐ. എസ്.രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എത്തിയ സംഘം തട്ടുകടയിലെ ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ നടത്തി മർദ്ദിക്കുകയും കട കത്തിക്കാനും കവർച്ചയ്ക്കും ശ്രമിച്ചിരുന്നു. കാട്ടുകടയിൽ കഴിഞ്ഞ ഫെബ്രുവരിൽ ഉത്സവത്തോടനുബന്ധിച്ച് യുവാക്കളെ എയർഗൺ ഉപയോഗിച്ച് ആക്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതിയാണ് അശ്വിൻ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |