കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ അമ്മയോടൊപ്പം കയറിയ ആറുവയസുകാരിയെ ശല്യം ചെയ്ത കേസിൽ നിലമ്പൂർ സ്വദേശി ബിജുവിനെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കോഴിക്കോട് - കണ്ണൂർ സൂപ്പർ ഫാസ്റ്റിൽ അമ്മയോടൊപ്പം കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് കയറുന്നതിനിടയിൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി കരഞ്ഞതോടെ യാത്രക്കാർ യുവാവിനെ തടഞ്ഞുവച്ച് നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |