തിരുവനന്തപുരം: കെടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) അഡ്മിഷൻ കാർഡ് പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് Kerala Pareeksha Bhavanktet.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മേയ് 4, 5 തീയതികളിലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലും രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ 10 മണി മുതൽ 12.30വരെയും രണ്ടാമത്തെ ഷിഫ്റ്റ് 1.30 മുതൽ 4മണി വരെയുമാണ്.
ഐ.ഐ.എസ്.ഇ.ആർ
രജിസ്ട്രേഷൻ ഏപ്രിൽ 29 മുതൽ
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐ.ഐ.എസ്.ഇ.ആർ ) പ്രവേശന പരീക്ഷാരജിസ്ട്രേഷൻ ഏപ്രിൽ 29 മുതൽ തുടങ്ങും. അപേക്ഷാ ഫോം ഔദ്യോഗിക വെബ്സൈറ്റായ iiseradmission.inൽ ലഭിക്കും. അവസാന തീയതി മെയ് 29. പ്രവേശ പരീക്ഷ ജൂലായ് 3 നാണ്. തിരുവനന്തപുരം, തിരുപ്പതി, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പൂനെ എന്നിവിടങ്ങളിലാണ് പരീക്ഷാസെന്ററുകൾ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒഡെപെക് വിളിക്കുന്നു
സുഡാനിൽ ജോലി നേടാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിൽ ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്സ് ലീഡ്, അഗ്രികൾച്ചർ പ്രൊഫസർ, എഫ്.ആർ.പി/ ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.odepc.kerala.gov.in സന്ദർശിക്കുക. യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs@odepc.in ലേക്ക് മേയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441, 42, 43, 45.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |