തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ, ധനകാര്യ മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കെ.ശങ്കരനാരായണനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുസ്മരിച്ചു. വളരെ അടുത്ത സ്നേഹവും അടുപ്പവും സാഹോദര്യവുമായിരുന്നു അദ്ദേഹവുമായി പുലർത്തിയിരുന്നത്. വർഷങ്ങൾക്കു മുമ്പ് മഹാരാഷ്ട്ര ഗവർണറായിരിക്കെ ഒറ്റപ്പാലത്ത് വച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും കെ.പി.എസ്. മേനോൻ പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചത് എന്റെ സ്മൃതി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |