ന്യൂഡൽഹി: യെമനിൽ ഹൂതി വിമതർ തടവിലാക്കിയ ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ നടത്തിയ ഇടപെൽ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദൗത്യം വിജയിപ്പിക്കാൻ ഒമാൻ സർക്കാർ നൽകിയ പിന്തുണ വലുതാണ്. വിവിധ തലങ്ങളിലുള്ളവർ ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തെ സഹായിച്ചു. എല്ലാവരെയും നന്ദിപൂർവം ഓർക്കുകയാണ്. തടവിലാക്കപ്പെട്ടതു മുതൽ യു.എൻ രക്ഷാസമിതിയടക്കം വിവിധ രാജ്യാന്തര വേദികളിൽ കേന്ദ്രസർക്കാർ വിഷയം ഉന്നയിച്ചിരുന്നെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികളടക്കം 7 പേരും ഇന്നലെ ഡൽഹിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |