SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 AM IST

ആണവായുധ നിർമ്മാണം വേഗത്തിലാക്കി ഉത്തരകൊറിയ

Increase Font Size Decrease Font Size Print Page
fff

പ്യോഗ്യാംഗ് : വിദേശ ശക്തികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ആണവ ശേഖരം വർദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. തിങ്കളാഴ്ച ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയയുടെ സൈനിക ശക്തി മുഴുവൻ പ്രദർശിപ്പിച്ച പരേഡിൽ രാജ്യാന്തര തലത്തിൽ നിരോധിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും പ്രദർശിപ്പിച്ചു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ ലോക രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും ,​രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കിം പറഞ്ഞു. ആണവായുധങ്ങൾ ഏതു നിമിഷവും പ്രയോഗിക്കാൻ സൈന്യം സുസജ്ജമായിരിക്കണമെന്നും അദ്ദേഹം സൈന്യത്തിന് നിർദ്ദേശം നല്കിയിട്ടുണ്ട്. 2017 ന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഉത്തരകൊറിയ, തങ്ങളുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 പരീക്ഷിച്ചത്. 2020 ഒക്ടോബറിലെ സൈനിക പരേഡിലാണ് ഉത്തരകൊറിയ ആദ്യമായി ഹ്വാസോങ് 17 പ്രദർശിപ്പിച്ചത്. ഈ മിസൈലിനെ 'മോൺസ്റ്റർ മിസൈൽ' എന്നാണ് അന്ന് പ്രതിരോധ വിദഗ്ധർ വിശേഷിപ്പിച്ചത്.ആണവ പോർമുന ഘടിപ്പിച്ച ഉത്തര കൊറിയൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയിൽ യു.എസും ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹ്വാസോങ് 17 പരീക്ഷിച്ചതിനു പിന്നാലെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തരകൊറിയയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തരകൊറിയ.

ദക്ഷിണ കൊറിയയുമായി സഹകരണം ശക്തമാക്കും : ജപ്പാൻ

പസഫിക് മേഖലയിൽ ദക്ഷിണ കൊറിയയുമായി സഹകരണം ശക്തമാക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ദക്ഷിണ കൊറിയയുമായി തന്ത്രപരമായ സഹകരണം എല്ലാ മേഖലയിലും വേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് കിഷിദ കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയൻ ഉന്നത തല സംഘത്തിന്റെ ജപ്പാൻ സന്ദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ ദക്ഷിണ കൊറിയയ്ക്ക് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേഖലയിലെ സൈനിക ശക്തിയായ ജപ്പാൻ ദക്ഷിണ കൊറിയയുമായുള്ള ബന്ധം ശക്തമാക്കാൻ തീരുമാനിച്ചത്.

ദക്ഷിണ കൊറിയയ്ക്കുവേണ്ടി പ്രതിരോധ ശാസ്ത്രസാങ്കേതിക രംഗത്ത് ജപ്പാൻ പ്രവർത്തിക്കുമ്പോൾ നിർമ്മാണ മേഖലയിൽ ജപ്പാന് വൻകിട പ്ലാന്റുകൾ സ്ഥാപിക്കാൻ ദക്ഷിണ കൊറിയ സഹായമൊരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.