നിലമ്പൂർ: ജാർഖണ്ഡിൽ നിന്നും ഉരുളക്കിഴങ്ങ് ലോഡുമായെത്തിയ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ നാലരക്കോടിയുടെ കൊറിയൻ നിർമ്മിത സിഗരറ്റ് വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. 150 ചാക്കുകെട്ടുകളിലായി കൊണ്ടുവന്ന 1,50,000 സിഗരറ്റ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. പാക്കറ്റൊന്നിന് 300 രൂപ വിലവരും. ലോറിയിലുണ്ടായിരുന്ന കൊല്ലം ഭൂതക്കുളം കലങ്കാട് പള്ളിതെക്കേതിൽ വീട്ടിൽ റോയി റോബർട്ട്(30), കൊല്ലം പരവൂർ തെക്കുംഭാഗം തട്ടാമ്പരഗ്രികം വീട്ടിൽ ടി. പ്രസീത്(32) എന്നിവരെ അറസ്റ്റുചെയ്തു. ജാർഖണ്ഡിൽ നിന്നും ചാവക്കാട്ടേക്കാണ് ലോഡ് കൊണ്ടു വന്നതെന്ന് പിടിയിലായവർ മൊഴി നൽകി. ലോറിയും സിഗരറ്റ് പെട്ടികളും സെൻട്രൽ എക്സൈസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |