SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 AM IST

'കല്യാണം കഴിഞ്ഞ സ്‌ത്രീയെ പോലെ പെരുമാറൂ'

Increase Font Size Decrease Font Size Print Page

സദാചാരക്കാർക്ക് മറുപടി നൽകി സാമന്ത

samatha

സദാചാരവാദികൾക്ക് ചുട്ട മറുപടി നൽകി സാമന്ത. തനിക്കു നേരെ ഉയർന്ന സദാചാര ആക്രമണത്തിന് എതി‌രെയാണ് സാമന്തയുടെ പ്രതികരണം. നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന് മുമ്പായിരുന്നു സംഭവം. വിവാഹ വാർഷികം ആഘോഷിക്കാൻ സാമന്തയും നാഗചൈതന്യയും വിദേശ യാത്ര നടത്തിയിരുന്നു. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇക്കൂട്ടത്തിൽ ബിക്കിനി ധരിച്ചുള്ള ചിത്രം സാമന്ത പങ്കുവച്ചു. കല്യാണം കഴിഞ്ഞ സ്‌ത്രീയെപ്പോലെ പെരുമാറാൻ സദാചാരവാദികൾ ഉപദേശിച്ചു. കൗമാരക്കാരെ പോലെ പെരുമാറാതിരിക്കാനും അവർ ഉപദേശിച്ചു. എന്നാൽ സദാചാരവാദികളുടെ പഠിപ്പിക്കലുകൾക്ക് അർഹമായ മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത നൽകി. വിവാഹശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി എന്നു കുറിച്ചുകൊണ്ട് നടുവിരൽ നമസ്‌കാരത്തിന്റെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു സാമന്ത ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAMATHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.