SignIn
Kerala Kaumudi Online
Saturday, 27 April 2024 7.24 AM IST

കൽക്കരി റേക്കുകളുടെ നീക്കത്തിന് മുൻഗണന; മെയിൽ എക്സ്പ്രസുകൾ ഉൾപ്പടെ 657 ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ

train

ന്യൂഡൽഹി: നിരവധി സംസ്ഥാനങ്ങൾ കൽക്കരി ക്ഷാമത്തെത്തുടർന്ന് വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി നീക്കത്തിന് മുൻഗണന നൽകുന്നതിനായി 42 ട്രെയിനുകളുടെ 657 സർവീസുകൾ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനിച്ച് റെയിൽവേ. 509 മെയിൽ എക്സ്പ്രസ് സർവീസുകളും 148 മെമു സർവീസുകളുമാണ് റദ്ദാക്കുന്നത്. മേയ് മൂന്നാം വാരം വരെയാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.

രാജ്യത്ത് പ്രധാനമായി കൽക്കരി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ദക്ഷിണ കിഴക്കൻ മദ്ധ്യ റെയിൽവേ (സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - എസ്ഇസിആർ) ഡിവിഷനിൽ 34 ട്രെയിനുകളാണ് റദ്ദാക്കുന്നത്. ഇതിൽ 22 എണ്ണം മെയിൽ എക്സ്പ്രസ് ട്രെയിനുകളും ബാക്കിയുള്ള 12 എണ്ണം പാസഞ്ചർ ട്രെയിനുകളുമാണ്.

അതേസമയം, കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ പ്ലാന്റുകളുള്ള പ്രദേശങ്ങൾ വടക്കൻ റെയിൽവേ ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ റദ്ദാക്കുന്ന ബാക്കി എട്ട് ട്രെയിനുകൾ ഈ ഡിവിഷനിലൂടെ ഓടുന്നതാണ്. ഇതിൽ നാലെണ്ണം മെയിൽ എക്സ്പ്രസുകളും നാലെണ്ണം പാസഞ്ചർ ട്രെയിനുകളുമാണ്.


രാജ്യത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കൂടിയിരുന്നു. കൂടാതെ യുക്രെയിൻ റഷ്യ സംഘർഷം മൂലം ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കുത്തനെ കൂടിയതും ചില വൈദ്യുത നിലയങ്ങൾ അവയുടെ പൂർണ ശേഷിയിൽ പ്രവർത്തിക്കാത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങളെ വലച്ചുകൊണ്ട് പവർകട്ടും നടപ്പിലാക്കുന്നുണ്ട്.

ആകെ 533 റേക്കുകളാണ് കൽക്കരി നീക്കത്തിനായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 427 റേക്കുകളിൽ കൽക്കരി നിറച്ചു കഴിഞ്ഞു. ഇതിലൂടെ 1.62 ദശലക്ഷം ടൺ കൽക്കരിയാണ് നിലയങ്ങളിലേക്കെത്തുക.

ട്രെയിനുകൾ റദ്ദാക്കുന്നത് ഇടക്കാല നടപടിയാണ്. ദിവസേനയുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ട്. മുൻഗണന കുറഞ്ഞ മേഖലകളിലും തിരക്ക് കുറഞ്ഞ റൂട്ടുകളിലുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നതെന്നും റെയിൽവേ അധികൃതർ അറിയിച്ചു. വൈദ്യുത നിലയങ്ങളുടെ കൽക്കരി സംഭരണം സാധാരണ നിലയിലാകുന്ന മുറയ്ക്ക് മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളുടെ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAILWAY, COAL, POWER, POWERCUT, CRISIS, POWER ON, TRANSPORT, TRAIN, PASSENGER, MAIL, EXPRESS, MEMU, RAILWAYS, DIVISION, RAILWAYS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.