SignIn
Kerala Kaumudi Online
Friday, 20 September 2024 12.11 AM IST

എന്റെ ഒരു ദിവസം എന്ന് പറഞ്ഞാൽ ഭയങ്കര ടഫാണെന്ന് പി ടി ഉഷ; വീടിനുള്ളിലെ കാഴ്ച കണ്ടപ്പോൾ അവതാരക അത്ഭുതപ്പെട്ടു

Increase Font Size Decrease Font Size Print Page

ഇന്ത്യൻ കായിക രംഗത്തെ ഏക്കാലത്തെയും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ് പി ടി ഉഷ. 1964ൽ കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ഉഷയുടെ ജനനം. 'പയ്യോളി എക്സ്പ്രസിന്റെ' കരിയറിലെ നേട്ടങ്ങളെക്കുറിച്ചറിയാത്ത കായിക പ്രേമികളുണ്ടാകില്ല.

pt-usha

എന്നാൽ പി ടി ഉഷയുടെ ഒരു ദിനം തുടങ്ങുന്നത് എങ്ങനെയാണെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ പയ്യോളി എക്‌‌സ്‌പ്ര‌സ് അവരുടെ വിശേഷങ്ങൾ അവതാരകയായ എലീന പടിക്കലുമായി പങ്കുവയ്ക്കുകയാണ്.

തന്റെ ഒരു ദിവസം എന്ന് പറഞ്ഞാൽ ഭയങ്കര ടഫാണെന്ന് പി ടി ഉഷ പറയുന്നു. രാവിലെ ആറ് മണിയാകുമ്പോൾ കുട്ടികൾക്ക് പരിശീലനം നൽകാൻ പോകും. അത് കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഏകദേശം ഉച്ചയാകും. നല്ല മൂഡിലാണെങ്കിൽ താൻ നന്നായി പാചകം ചെയ്യുമെന്നും സിനിമയൊക്കെ കാണുമെന്നും പി ടി ഉഷ പറയുന്നു. കുടുംബാംഗങ്ങളെയും പി ടി ഉഷ പരിചയപ്പെടുത്തുന്നുണ്ട്. . മോള് ചെറുപ്പത്തിലേ പോയി അദ്ധ്വാനിച്ച് ഇവിടെയെത്തിയതിൽ സന്തോഷമുണ്ടെന്ന് അമ്മ ലക്ഷ്മി പറഞ്ഞു.

പരിപാടിക്കിടെ പി ടി ഉഷ തന്റെ വീട്ടിലേക്കും എലീനയെ കൊണ്ടുപോകുന്നുണ്ട്. അവിടെവച്ചിരിക്കുന്ന പുരസ്‌കാരങ്ങൾ കണ്ടപ്പോൾ എലീന അത്ഭുതപ്പെടുന്നതും വീഡിയോയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PT USHA, DAY WITH A STAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.