ആൻഡ്രിയ ജെറിമിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷ്കിൻ ചിത്രം പിസാസ് 2വിന്റെ ടീസർ പുറത്തിറങ്ങി. ഭീതി നിറച്ചതും മരണത്തിന്റെ തണുപ്പും തോന്നിപ്പിക്കുന്നതുമാണ് ടീസർ. വിജയ് സേതുപതി അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷംന കാസിം, രാജ്കുമാർ പിച്ചുമണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോക്ക് ഷോർക് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ടി. മുരുഗനന്ദമാണ് നിർമ്മാണം. മിഷ്കിൻ തന്നെയാണ് രചന. കാർത്തിക് രാജ സംഗീത സംവിധാനം ഒരുക്കുന്നു.നാഗ, പ്രയാഗ മാർട്ടിൻ, രാധാരവി, കല്യാണിനടരാജൻ എന്നിവരാണ് 2014ൽ പുറത്തിറങ്ങിയ മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് ആദ്യഭാഗത്തിലെ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |