തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിനെതിരെ ഡി.ജി.പിയുടെ നിർദ്ദേശത്തിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി.സി ജോർജിന്റെ വിവാദ പരാമർശം ചൂണ്ടിക്കാട്ടി യൂത്ത് ലീഗുൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കൂടാതെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സി.പി.എം, കോൺഗ്രസ് നേതാക്കളടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |