SignIn
Kerala Kaumudi Online
Friday, 26 April 2024 6.35 AM IST

ഡൽഹിയിൽ വൈദ്യുതി ഉറപ്പാക്കാൻ നിർദ്ദേശം

hghh

ന്യൂഡൽഹി: കൽക്കരി ക്ഷാമം ഡൽഹിയിലെ വൈദ്യുതി വിതരണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കി കേന്ദ്ര ഊർജ്ജമന്ത്രാലയം. രാജ്യതലസ്ഥാനത്തേക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ലഭ്യമാക്കിയിട്ടുണ്ട്. ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികളുടെ ആവശ്യം നിറവേറ്റാൻ നാഷണൽ തെർമൽ പവർ കോർപറേഷൻ, ദാമോദർ വാലി കോർപറേഷൻ തുടങ്ങിയവയ്‌ക്ക് നിർദ്ദേശം നൽകി. വാതക വൈദ്യുതി നിലയങ്ങൾക്ക് ആവശ്യമായ ഇന്ധനം എത്തിക്കുമെന്ന് ഗെയിൽ ഇന്ത്യ ലിമിറ്റഡും ഉറപ്പു നൽകി.

നിലവിൽ ഡൽഹിയിൽ വൈദ്യുതി ക്ഷാമമില്ലെന്ന് പ്രത്യേക അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഊർജ്ജ മന്ത്രി ആർ.പി.സിംഗ് പറഞ്ഞു. 6892 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ചൂട് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വൈദ്യുതി ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ട്.

ഡൽഹിയിലെ താപനിലയങ്ങളിൽ ഒരു ദിവസത്തെ ഉപയോഗത്തിനുള്ള കൽക്കരി മാത്രമെ ശേഷിക്കുന്നുള്ളുവെന്നും മെട്രോ സർവീസുകൾ അടക്കം മുടങ്ങുമെന്നും ഡൽഹി സർക്കാർ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.