കൊച്ചി: അനുദിനം സ്വീകാര്യതയേറുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കിയയും ചുവടുവയ്ക്കുന്നു. ഇന്ത്യയിലെത്തി ചുരുങ്ങിയ കാലത്തിനകം ഏറ്റവും വേഗം വളരുന്ന വാഹന ബ്രാൻഡുകളിലൊന്നായി മാറിയ ദക്ഷിണ കൊറിയൻ കമ്പനി കിയ, 'EV6" എന്ന ഹൈ എൻഡ് പ്രീമിയം ഓൾ ഇലക്ട്രിക് ക്രോസ് ഓവറാണ് ഇ.വി ശ്രേണിയിൽ ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഇ.വി6ന്റെ നിർമ്മാണം, ഇലക്ട്രിക് ശ്രേണിക്കായി കിയ വികസിപ്പിച്ച ഇ.വി പ്ളാറ്റ്ഫോമായ ഇ-ജി.എം.പിയിലാണ്. കമ്പനിയുടെ ഏറ്റവും ഹൈടെക് ആയ മോഡലായിരിക്കും ഇതെന്ന് കിയ അവകാശപ്പെടുന്നു. മേയ് 26ന് ബുക്കിംഗ് ആരംഭിക്കും. ഈ വർഷം തന്നെ ഡെലിവറിയുമുണ്ടാകും. പരിമിതമായ അളവിലാണ് ആഗോളതലത്തിൽ വില്പന. ഇന്ത്യയിൽ 100 യൂണിറ്റുകൾ പ്രതീക്ഷിക്കാം.
രൂപകല്പന, നിർമ്മാണ നിലവാരം, ഫീച്ചറുകൾ എന്നിവയിലെല്ലാം വൻ മികവോടെയാകും ഇ.വി6ന്റെ കടന്നുവരവ്. ലോകോത്തര ഡ്രൈവിംഗ് റേഞ്ച്, അൾട്ര ഫാസ്റ്റ് ചാർജിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്പ്ളേ ഉൾപ്പെടെയുള്ളതും വിശാലവുമായ ഹൈടെക് അകത്തളം തുടങ്ങിയവയും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |