കൊച്ചി: ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ പൊറ്റമൽ ഷോറൂം മൈജി ഫ്യൂച്ചറാകുന്നു. നിലവിലെ ഷോറൂം കൂടുതൽ വിപുലീകരിച്ച് ഒരു വീടിന് ആവശ്യമായ ഗൃഹോപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി, കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് പൊറ്റമൽ മൈജി ഫ്യൂച്ചർ പ്രവർത്തനസജ്ജമാകുന്നത്.
മൊബൈൽഫോണുകൾ, ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങി ഗാഡ്ജറ്റുകളുടെ വിപുലമായ കളക്ഷന് പുറമെ വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, എ.സി, ,ടിവി, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെയും ലോകോത്തര കളക്ഷനാണ് നവീകരിച്ച പൊറ്റമൽ ഫ്യൂച്ചറിൽ ഒരുക്കിയിട്ടുള്ളത്.
ഒന്നിലധികം ഗൃഹോപകരണങ്ങൾ ഒരുമിച്ച് തിരഞ്ഞെടുക്കാനുള്ള കോംബോ ഓഫറും ഫ്യൂച്ചറിലുണ്ട്. വിദഗ്ദ്ധരായ ടെക്നീഷ്യൻസിന്റെ നേതൃത്വത്തിൽ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച സർവീസും ഡേറ്റ സുരക്ഷയും ഉറപ്പാക്കുന്ന മൈജി കെയറും പൊറ്റമൽ ഫ്യൂച്ചറിന്റെ ഭാഗമായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |