ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
മുംബയ് : രവീന്ദ്ര ജഡേജയിൽ നിന്ന് ക്യാപ്ടൻസി തിരികെ ഏറ്റെടുത്ത മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയതീരത്ത് തിരികെയെത്തിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 13 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ചെന്നൈ തോൽപ്പിച്ചത്. സീസണിലെ ചെന്നൈയുടെ മൂന്നാമത്തെ മാത്രം ജയമാണിത്.
ഇന്നലെ നടന്ന ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. സെഞ്ച്വറിക്ക് ഒരു റൺ അകലെ പുറത്തായ റിതുരാജ് ഗെയ്ക്ക്വാദ്(99),ഡെവോൺ കോൺവേ(85) എന്നിവരുടെ ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്ത 182 റൺസാണ് ചെന്നൈയ്ക്ക് കരുത്തായത്. റിതുരാജ് 57 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടിച്ചു. കോൺവേ 55 പന്തുകളിൽ എട്ടുഫോറും നാലു സിക്സും പറത്തി. 18-ാം ഓവറിലാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.
മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനായി അഭിഷേക് ശർമ്മ(39),കേൻ വില്യംസൺ (47),നിക്കോളാസ് പുരാൻ (64*) എന്നിവർ പൊരുതിയെങ്കിലും ചെന്നൈയുടെ കൃത്യമായ ബൗളിംഗിന് മുന്നിൽ 189/6 എന്ന സ്കോറിൽ ഒതുങ്ങേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |