മനാമ: ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിന് തുടക്കമായി. ഇന്ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റി ഡയറക്ടർ ജനറൽ ശൈഖ ഹാല ബിൻത് മുഹമ്മദ് അൽ ഖലീഫ, അബ്ദുറഹ്മാൻ ജുമാ തുടങ്ങിയവർ പങ്കെടുക്കും. മേയ് മുന്ന് മുതൽ മെയ് പതിന്നാലു വരെ നീണ്ടു നിൽക്കുന്ന സംഗീത നൃത്ത പരിപാടി ആസ്വദിക്കാൻ നൂറുകണക്കിനാളുകളെത്തുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.
ഗസലിലും ഭജനിലും ലോകശ്രദ്ധ നേടിയ ഇന്ത്യൻ ഗായകൻ അനൂപ് ജലോട്ട ആദ്യ ദിവസത്തെ സംഗീത നിശയെ അവിസ്മരണീയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |