മാന്നാർ: ഈദുൽഫിത്തർ ദിനത്തിൽ കുരട്ടിക്കാട് മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ ചെറിയ പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രദേശത്തെ വിശ്വാസികൾ. മാതൃമസ്ജിദായ മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിലായിരുന്നു കുരട്ടിക്കാട് പ്രദേശത്തെ വിശ്വാസികൾ വെള്ളിയാഴ്ചകളിലെ ജുമുഅ, പെരുന്നാൾ നിസ്കാരങ്ങൾ മുമ്പ് നിർവഹിച്ചിരുന്നത്. കൊവിഡ് കാലത്ത് വിശ്വാസികളുടെഎണ്ണം നിയന്ത്രിക്കുന്നതിനായി മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് പരിപാലനസമിതി തങ്ങളുടെ കീഴിലുള്ള കുരട്ടിക്കാട് മസ്ജിദിൽ ജുമുഅ നിസ്കാരത്തിന് അനുമതി നൽകുകയായിരുന്നു. ഇത്തവണ പെരുന്നാൾ നിസ്കാരത്തിനും സൗകര്യം ഒരുക്കികൊടുത്തു. ഇമാം നിസാമുദ്ദീൻ നഈമി നേതൃത്വംനൽകി. ഷമീർ ബാഖവി, നിയാസ് ഇസ്മായിൽ എന്നിവർ ഈദ് സന്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |