അമ്പലപ്പുഴ: എസ്. എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 6445ാം നമ്പർ അമ്പലപ്പുഴ ശാഖയിൽ എട്ടാമത് പ്രതിഷ്ഠ മഹോത്സവവും പൊതുസമ്മേളനവും നടന്നു. ശാഖായോഗം പ്രസിഡന്റ് മധു ദേവസ്വം പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി .സുപ്രമോദം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി സി.കെ.ചന്ദ്രൻ സംസാരിച്ചു. സെക്രട്ടറി എ.പി.ഷിനു സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് ഗിൻസ് മോൻ നന്ദിയും പറഞ്ഞു. അമ്പലപ്പുഴ ശിവതീർത്ഥ കുമാരിമാരുടെ നൃത്താവിഷ്കാരവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |