SignIn
Kerala Kaumudi Online
Saturday, 27 April 2024 4.49 AM IST

മുന്നിലെത്തുന്നവരെ 'പട"മാക്കാൻ കുട്ടികൾ

s

ആലപ്പുഴ: മുന്നിലിരിക്കുന്നവരെ ഞൊടിയിടയിൽ വരച്ചു നൽകുന്ന കുട്ടികളുടെ തത്സമയ വര ശ്രദ്ധേയമാകുന്നു. നഗരചത്വരത്തിലെ ആർട്ട് ഗ്യാലറിയിലാണ് ഗിരി അൻസേര ലൈവിന്റെയും കളേഴ്സ് ഒഫ് വെനീസിന്റെയും സംയുക്താഭിമുഖ്യത്തിൽ തത്സമയ വരയും ചിത്രപ്രദർശനവും ഒരുക്കിയിരിക്കുന്നത്. ഒൻപത് വിദ്യാർത്ഥികളാണ് ഗ്യാലറിയിലെത്തുന്ന സന്ദർശകരെ പടമാക്കാൻ കാത്തിരിക്കുന്നത്. ഇവർ വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ, വിവിധ പ്രായത്തിലുള്ള വനിതകൾ വരച്ച ചിത്രങ്ങളും ശില്പങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രരചന അഭ്യസിച്ചവരുടെയും അഭ്യസിക്കാത്തവരുടെയും ചിത്രങ്ങളുണ്ട്. പല ചിത്രങ്ങളും ആദ്യ ദിവസം തന്നെ സന്ദർശകർ വില പറഞ്ഞ് ബുക്ക് ചെയ്തു. കഴിവുകൾ ഒളിഞ്ഞുകിടക്കുന്ന വനിതകൾക്കുൾപ്പടെ അവസരം നൽകുന്നതിനാണ് ഇത്തരത്തിൽ പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകനും ചിത്രകലാ അദ്ധ്യാപകനുമായ രാകേഷ് അൻസേര പറഞ്ഞു. ബീച്ചിലും, മറ്റ് പൊതു ഇടങ്ങളിലും ഫ്ലാഷ് മോബ് മോഡലിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കാനും ആലോചനയുണ്ടെന്ന് സംഘാടകർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.