ന്യൂഡൽഹി: നിർമ്മാണ തൊഴിലാളികൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ ഇനി സൗജന്യ യാത്ര. ഡൽഹി സർക്കാരിൽ രജിസ്റ്റർ ചെയ്ത ഏതാണ്ട് 10 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും.മേസ്തിരിമാർ, പെയിന്റർമാർ, വെൽഡർമാർ, ആശാരിമാർ, ക്രെയിൻ തൊഴിലാളികൾ തുടങ്ങിയവർക്ക് സൗജന്യമായി യാത്ര ചെയ്യാം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സൗജന്യ ബസ് പാസുകൾ ഡൽഹി സർക്കാർ വിതരണം ചെയ്തു തുടങ്ങി. സർക്കാർ നടപടിയിലൂടെ നിർമ്മാണ തൊഴിലാളികൾക്ക് കൂടുതൽ തുക മിച്ചം പിടിക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 600 കോടി രൂപയുടെ ധനസഹായം ഇവർക്ക് സർക്കാർ നൽകിയെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |