തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെയും സി.പി.എമ്മിന് ഭയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടി.പിയുടെ മരണശേഷവും സി.പി.എമ്മിന് അദ്ദേഹത്തോടുള്ള വെറുപ്പും വിദ്വേഷവും അടങ്ങിയിരുന്നില്ല. ആ ക്രൂരതയുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ പ്രിയതമയായ കെ.കെ. രമയോട് ഇക്കാലമത്രയും കാണിച്ചത്. രമയിൽക്കൂടി ടി.പി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടി.പിയുടെ നാവായി, കൈകളായി രമ ഇവിടെത്തന്നെയുണ്ടാകുമെന്ന് സി.പി.എമ്മിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ 10-ാം വാർഷിക ദിനത്തിൽ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ ചെന്നിത്തല പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |