തിരുവനന്തപുരം: ഫാം ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മണ്ണുസംരക്ഷണം, കാർഷിക സർവകലാശാല തുടങ്ങിയ വകുപ്പുകളിലെ ഫാം തൊഴിലാളികൾ മേയ് 17ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തും. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്ത് വർഷത്തിലധികം ജോലിചെയ്തവരെ സ്ഥിരപ്പെടുത്തുക, പെൻഷനും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പ്രസ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.വി.ശശി, കെ.മല്ലിക, പി.രാമദാസ്, പി.ജി. രാജപ്പൻ, പി.എസ്. നായിഡു, മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |