കൊച്ചി: പോക്സോ ഉൾപ്പെടെ രണ്ട് പീഡനക്കേസുകളിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ പിൻവലിച്ചു. വിചാരണ തുടങ്ങിയതു കണക്കിലെടുത്ത് ഹർജികൾ പിൻവലിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അനുമതി നൽകുകയായിരുന്നു. തന്റെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെയും മറ്റൊരു സ്ത്രീയെയും മോൻസൺ പീഡിപ്പിച്ചെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |