തിരുവനന്തപുരം: ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനു കീഴിലെ സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കമ്മിഷനു കീഴിൽ പ്രവർത്തനമാരംഭിക്കുന്ന മീഡിയേഷൻ കേന്ദ്രങ്ങളുടെയും സൗജന്യ ഉപഭോക്തൃ നിയമസഹായ കേന്ദ്രങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മീഡിയേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചത്. 14 ജില്ലകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങളും സജ്ജമാണ്. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനു പ്രത്യേക വെബ്സൈറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉടൻ പ്രവർത്തന സജ്ജമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |