തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയത്തിൽ ആശങ്ക വേണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു. പുതിയ ഉത്തര സൂചികയിൽ അപാകതയില്ല. ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് വിവാദങ്ങൾക്കു പിന്നിൽ. സ്കീം ഫൈനലൈസേഷനിൽ പങ്കെടുത്ത 12 അദ്ധ്യാപകർക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പരിഗണിക്കും. പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തിൽ അദ്ധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചത് മുൻകൂട്ടി അറിയിക്കാതെയാണെന്നും അദ്ധ്യാപകരുടെ നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി അറിയിച്ചു.
120 കോടി രൂപ ചെലവിൽ 7077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ഇന്ന് നടക്കും. ജൂൺ ഒന്നിന് മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും. നോൺ അക്കാഡമിക്ക് കാര്യങ്ങൾക്കായി പ്രത്യേക മാനുവൽ തയാറാക്കും. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കാനുള്ള നിർദ്ദേശ മാനുവലിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |