SignIn
Kerala Kaumudi Online
Thursday, 19 September 2024 8.25 PM IST

കെ-റെയിലിനെതിരെ സാംസ്‌കാരിക സമരയാത്രയ്‌ക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സർക്കാർ സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് 'കെ റെയിൽ വേഗതയല്ലിത് വേദനമാത്രം" എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സമരയാത്രയ്ക്ക് ഇന്ന് കഴക്കൂട്ടത്ത് തുടക്കമാകും. ഇന്ന് വൈകിട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ജാഥാ ക്യാപ്ടൻ സംസ്‌കാരസാഹിതി പ്രസിഡന്റ് ആര്യാടൻ ഷൗക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച 'കലികാലക്കല്ല്' എന്ന തെരുവ് നാടകവും നാടൻപാട്ടുകളും വരയും വർത്തമാനവുമായി 11 ജില്ലകളിലും ജനങ്ങളുമായി സംവദിച്ചുകൊണ്ടു കടന്നുപോകുന്ന സാംസ്‌കാരിക സമരയാത്ര 14ന് കാസർകോട്ട് സമാപിക്കും. കെ-റെയിലിനെതിരെ 10,000 സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട പ്രതിഷേധപത്രിക രാഷ്ട്രപതിക്ക് സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KRAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.