SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 PM IST

പീഡനത്തിനിരയായ എട്ടുവയസുകാരി കുളത്തിൽ വീണുമരിച്ചു; അന്വേഷണം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
kerala-police

ഇടുക്കി: വണ്ടൻമേട്ടിൽ പീ‌ഡനത്തിനിരയായ എട്ടുവയസുകാരി കുളത്തിൽ മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി നോക്കിയിരുന്ന തോട്ടത്തിലെ കുളത്തിൽ വീണുമരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്ത് ഇവരുടെ രണ്ട് മക്കളും പീഡനത്തിനിരയായി എന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് കുമളി സ്വദേശി വിജയൻ അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തിന് ശേഷം മക്കളെയും കൂട്ടിയാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്.

തോട്ടത്തിൽ സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, IDUKKI, POCSO, CASE, VICTIM, DIED, DROWNING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.