ന്യൂഡൽഹി:സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡൽഹിയിൽ ചേരും. കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗമാണിത്.
പാർട്ടിയെ ദേശീയ തലത്തിൽ ശക്തമാക്കണമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തീരുമാനം നടപ്പിലാക്കാനായി പി.ബി അംഗങ്ങളുടെ ചുമതലകൾ പുതുക്കി നിശ്ചയിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര സെക്രട്ടേറിയേറ്റ് രൂപീകരണം സംബന്ധിച്ചും ചർച്ചകളുണ്ടാകും. വിദേശത്ത് ചികിത്സയിൽ കഴിയുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഒഴികെ മറ്റംഗങ്ങൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |