ആലപ്പുഴ: കെ.ജി.ഒ.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന അന്തരിച്ച ഡോ.പി.എൻ.അജിത് കുമാറിന്റെ സ്മരണാർത്ഥo സംസ്ഥാന ജീവനക്കാർക്കും മക്കൾക്കുമായി ആലപ്പുഴ കൊമ്മാടി ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.രാജീവ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.വിനോദ് അദ്ധ്യക്ഷനായി. ഡോ.പി എൻ അജിത് കുമാറിന്റെ ഭാര്യ സുമ അജിത്തിന് കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ ആദരം നൽകി. എൻ.അജിത് കുമാർ, സുനിൽ.പി, ഡോ.സിജി സോമരാജൻ, എ.ആർ.സുന്ദർലാൽ, കുഞ്ഞുമോൻ, വി.ജി. ഘുനാഥ് എന്നിവർ സംസാരിച്ചു. എസ്.രാജലക്ഷ്മി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |