തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്നബ്ലോക്കുതല ഹെൽത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുരാവിലെ 9ന് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിവിധ ആരോഗ്യ സേവനങ്ങൾ, സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് സംസ്ഥാനത്തെ 152 റവന്യു ബ്ലോക്കുകളിലായി മേള സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |