SignIn
Kerala Kaumudi Online
Friday, 26 April 2024 3.28 PM IST

ടോയ്‌‌‌ലറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് പന്ത്രണ്ട് സ്ത്രീകളെ; ഹോട്ടൽ മാനേജറടക്കം ആറ് പേർ പിടിയിൽ

raid

ബംഗളൂരു: ഹോട്ടലിലെ രഹസ്യ അറയിൽ യുവതികളെ തടങ്കലിലാക്കി പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. കേസിൽ ഹോട്ടൽ മാനേജറായ സ്ത്രീയും ഏജന്റുമാരും അടക്കം ആറ് പേരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം പന്ത്രണ്ട് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന സ്വദേശിനികളായ യുവതികൾ ഏജന്റുമാർ വഴിയാണ് ഇവിടേക്ക് എത്തിയത്. ഹോട്ടലിന്റെ രണ്ടാം നിലയിലെ ടോയ്‌‌ലറ്റിലാണ് രഹസ്യ അറ ഉണ്ടാക്കിയത്. ഇവിടെയാണ് പെൺകുട്ടികളെ താമസിപ്പിച്ചിരുന്നത്. രഹസ്യ അറയിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലേക്ക് എത്തിയത്. വൻ റാക്കറ്റ് തന്നെ സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KARNATAKA, POLICE, HOTEL RAID, ARREST, 12 GIRLS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.