ന്യൂഡൽഹി: ഖത്തറിൽ പര്യടനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദോഹയിൽ ഇന്ത്യൻ കൾചറൽ സെന്ററിന്റെയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെയും മറ്റ് ഇന്ത്യൻ സംഘടനകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തി. സാംസ്കാരിക വിനിമയം, പ്രവാസി തൊഴിലാളികളെ സഹായിക്കൽ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുരളീധരൻ പറഞ്ഞു. ഖത്തറിലെ നാഷണൽ മ്യൂസിയവും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |