SignIn
Kerala Kaumudi Online
Saturday, 27 April 2024 7.52 AM IST

വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ

naushad

തിരുവനന്തപുരം: കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപത്തു നിന്ന് 10 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് പഴകുറ്റി നെട്ടതടത്തരികത്ത് വീട്ടിൽ നൗഷാദ് ഖാനെയാണ് (44) ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ചാരായവുമായി എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.

നേരത്തെയും ഇയാൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന കോടയും മറ്റ് വാറ്റ് ഉപകരണങ്ങളും ദൂരദർശൻ കേന്ദ്രത്തിന് പിറകിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. എ.ഇ.ഐ രതീഷ്, പ്രിവന്റീവ് ഓഫീസർ ആർ.പ്രകാശ്, ബി.അജയകുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, ബൈജു, ഗോപകുമാർ,ശരത്ത്,അനിൽകുമാർ, അരുൺ സേവ്യർ, ഡ്രൈവർ സുധീർ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.