ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ സന്ദർശകരെ കാത്തിരിക്കുന്നത് സംഗീത വിരുന്നിന്റെ സായാഹ്നങ്ങൾ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഏഴിന് സംഘടിപ്പിക്കുന്ന കലാപരിപാടികളിൽ സംഗീത പരിപാടികൾക്കാണ് മുൻഗണന. ആദ്യ ദിവസമായ ഇന്ന് ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
11 ന് വയലിൻ ഫ്യൂഷൻ മ്യൂസിക്കൽ നൈറ്റ് (രൂപ രേവതിയും സംഘവും)
12 ന് ചലച്ചിത്ര ഗായിക കെ.എസ്. മനീഷ നയിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് നൊസ്റ്റാൾജിക് മ്യൂസിക് ബാൻഡ്
13 ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻ പാട്ടുമേള
14 ന് ചലച്ചിത്ര ഗായകൻ അൻവർ സാദത്ത് നയിക്കുന്ന ഗാനമേള
15 ന് ഗിന്നസ് പക്രുവും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ
16 ന് ആട്ടം കലാസമിതിയും ചെമ്മീൻ ബാൻഡും ചേർന്നൊരുക്കുന്ന മ്യൂസിക് ഫ്യൂഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |