കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് (ഐ.ഐ.എ) കോഴിക്കോട് സെന്ററിന്റെ പുതിയ ഓഫീസ് 'ദ കാലിക്കറ്റ് ആർക്കിടെക്റ്റ്സ് കളക്ടീവ്" ഇന്ന് ഉദ്ഘാടനം ചെയ്യും. സെന്റ് വിൻസെന്റ് കോളനിയിലാണ് വിശാലമായ ഓഫീസ് സമുച്ചയം. ആർട്ട് എക്സിബിഷനുകൾ, ഡിബേറ്റുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കാനാവശ്യമായ ഗാലറി, കോഫി മീറ്റിംഗുകൾക്കുള്ള ടെറസ്സ്, മീറ്റിംഗ് ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കോഴിക്കോട് സെന്റർ ചെയർമാൻ ആർക്കിടെക്റ്റ് പി.പി. വിവേക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് അഞ്ചിന് ഐ.ഐ.എ ദേശീയ പ്രസിഡന്റ് ആർക്കിടെക്റ്റ് സി.ആർ. രാജു ഉദ്ഘാടനം ചെയ്യും. കേരള ചാപ്റ്റർ ചെയർമാൻ ആർക്കിടെക്റ്റ് എൽ. ഗോപകുമാർ, കൗൺസിൽ ഒഫ് ആർക്കിടെക്ചർ മെമ്പർ ആർക്കിടെക്റ്റ് ലാലിച്ചൻ സക്കറിയാസ് തുടങ്ങിയവർ പങ്കെടുക്കും.
ഏക്ത ടെറസിന്റെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പും ദ്യുതി ഗാലറിയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായിക അഞ്ജലി മേനോനും നിർവഹിക്കും. മുൻ എം.എൽ.എ എ. പ്രദീപ് കുമാർ ഐ.ഐ.എ കാലിക്കറ്റ് സെന്ററിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിക്കും.
കല്ലായ് ഹെറിറ്റേജ് ഏരിയ ഡെവലപ്മെന്റ്, ഗുജറാത്തി സ്ട്രീറ്റ് ഡെവലപ്മെന്റ്, കാലിക്കറ്റ് ബീച്ച് മാസ്റ്റർ പ്ലാൻ, കോംട്രസ്റ്റ്, ടൈൽ ഫാക്ടറി, കാലിക്കറ്റ് വാട്ടർ ലൂപ്പ് മാസ്റ്റർ പ്ലാൻ എന്നിവയുടെ രൂപകല്പനയിലും നിർമ്മിതിയിലും പുനരുദ്ധാരണത്തിലും ഐ.ഐ.എ കോഴിക്കോട് സെന്റർ മുഖ്യ പങ്കുവഹിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐ.ഐ.എ കോഴിക്കോട് സെന്റർ ജോ. സെക്രട്ടറി മുഹമ്മദ് അഫ്നാൻ, രക്ഷാധികാരികളായ എൻ.എം. സലീം, എ.കെ. പ്രശാന്ത്, വിനോദ് സിറിയക്, സന്ധ്യാ രാധാകൃഷ്ണൻ, പൂനം നൗഫൽ, നാഷണൽ കൗൺസിൽ മെമ്പർ ബ്രിജേഷ് ഷൈജാൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |